video
play-sharp-fill
വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ

മുംബൈ : ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും നടി അനുഷ്ക ശർമ്മക്കും പെൺകുഞ്ഞു പിറന്നു. അച്ഛനായ വിവരം താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഉച്ചക്ക് ശേഷമായിരുന്നു ആരാധകർ കാത്തിരുന്ന വിരാടിന്റെ പോസ്റ്റ്‌.

ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിപ്പിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇവർക്ക് പിറകെ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ അനുഷ്ക ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഗർഭിണിയായ അനുഷ്ക യോഗ പരിശീലിക്കുന്ന ചിത്രവും വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.