വിവാഹമോതിരത്തില്‍ ചുംബിച്ച്;മൈതാനത്തിന് നടുവില്‍ തുള്ളിച്ചാടി വിരാട് കോലി;റാഞ്ചിയിലെ സെഞ്ചുറിയോടെ സച്ചിന്റെ ഒരു റെക്കോഡും കോലി തിരുത്തിയെഴുതി

Spread the love

റാഞ്ചി: ഒന്‍പത് മാസത്തെ ഇടവേളയ്ക്കുശേഷം വിരാട് കോലി ഏകദിന സെഞ്ചുറി നേടി.റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സെഞ്ച്വറി കുറിച്ചതിന് ശേഷമുള്ള കൊഹ്ലിയുടെ ആഘോഷം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

video
play-sharp-fill

തന്റെ 52ാം ഏകദിന സെഞ്ച്വറിയാണ് കിംഗ് കൊഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ നേടിയത്. തന്റെ പതിവ് ശൈലിയില്‍ ഉയര്‍ന്ന് ചാടിയാണ് താരം സെഞ്ച്വറി നേട്ടം ആഘോഷിച്ചത്.

തൊട്ട് പിന്നാലെ ബാറ്റും ഹെല്‍മറ്റും നിലത്ത് വെച്ച ശേഷം കഴുത്തിലെ മാലയില്‍ കോര്‍ത്ത് അണിഞ്ഞിരിക്കുന്ന വിവാഹ മോതിരത്തില്‍ ചുംബിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് എത്തിയ ഒരു ആരാധകന്‍ മുന്‍ നായകന്റെ കാല്‍ക്കല്‍ വീഴുകയും ചെയ്തു.102 പന്തിലാണ് വിരാട് തന്റെ 52-ാം സെഞ്ച്വറി കുറിച്ചത്.

അതേസമയം സിക്‌സര്‍ റെക്കാഡ് നേട്ടവുമായി രോഹിത് ശര്‍മ്മയും കളിയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് രോഹിത് ശര്‍മ്മ (57) കൂടാരം കയറിയത്.

ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (352) നേടിയ താരമെന്ന റെക്കാഡും സ്വന്തമാക്കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. 11 ഫോറും ഏഴ് സിക്‌സറുകളും പായിച്ചാണ് വിരാട് സെഞ്ച്വറി തികച്ചത്.