
സ്വന്തം ലേഖകൻ
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിക്കു പിന്നാലെയാണ് രാജി.
ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയം നേടിതന്ന ക്യാപ്റ്റന്‍ എന്ന ഖ്യാദിയുള്ള വ്യക്തിയാണ് വിരാട് കോഹ്ലി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിനൊപ്പമാണ് കോഹ്ലിയുടെ രാജി പ്രഖ്യാപനം.
കഴിഞ്ഞ ഏഴ് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചെന്ന വിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് വിരാട് കോഹ്ലി രാജി പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തികഞ്ഞ സത്യസന്ധതയോടെ ജോലി ചെയ്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ചില ഘട്ടങ്ങളില്‍ നിരവധി ഉയര്‍ച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്.
പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെ കുറവുണ്ടായിട്ടില്ലെന്നണ് വിശ്വാസം. കഴിവിന്റെ 120 ശതമാനം നല്‍കിയാണ് പ്രവര്‍ത്തിച്ചത് എന്ന് വിശ്വസിക്കുന്നു. എന്നില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
ബിസിസിഐ, രവി ശാസ്ത്രി, മഹേന്ദ്ര സിങ് ധോണി എന്നിവരെ പ്രത്യേകം പരാമര്‍ശിച്ചുമാണ് കുറിപ്പ്.