video
play-sharp-fill

തല്ലുണ്ടാക്കാൻ ഓരോരോ കാരണങ്ങളേ…!വരന്‍റെ അമ്മാവന് കറി കിട്ടിയില്ല ; വാക്കേറ്റത്തിൽ തുടങ്ങിയ ബഹളം പിന്നീട്  കൂട്ടത്തല്ലിൽ അവസാനിച്ചു ; വീഡിയോ വൈറൽ

തല്ലുണ്ടാക്കാൻ ഓരോരോ കാരണങ്ങളേ…!വരന്‍റെ അമ്മാവന് കറി കിട്ടിയില്ല ; വാക്കേറ്റത്തിൽ തുടങ്ങിയ ബഹളം പിന്നീട് കൂട്ടത്തല്ലിൽ അവസാനിച്ചു ; വീഡിയോ വൈറൽ

Spread the love

സ്വന്തം ലേഖകൻ

വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താൽ വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. ഇത്തവണ കൂട്ടത്തല്ല് കേരളത്തിലല്ല കേട്ടോ..! ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്.

വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കേറ്റത്തിൽ തുടങ്ങി പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടത്തല്ലിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. പരസ്പരം അടികൂടുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വിഡിയോയില്‍ വ്യക്തമല്ല. ചിലർ അടികൂടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം നിസാരമായ കാര്യങ്ങള്‍ക്ക് ഇത്തരത്തിൽ കലഹവുമുണ്ടാക്കുന്നത് നാണക്കേടാണെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നുമാണ് വിഡിയോ കണ്ട അധികപേരും കുറിക്കുന്നത്.