വിവാഹ ശേഷം പല പോസുകളിൽ നിർത്തി വധുവിന്റെ സിംഗിൾ ഫോട്ടോ പകർത്തി ഫോട്ടോഗ്രാഫർ ; പൊട്ടിത്തെറിച്ച് ഫോട്ടോഗ്രാഫർക്കിട്ട് ഒന്ന് പൊട്ടിച്ച് വരൻ ; സംഭവശേഷം വധുവിന്റെ പ്രതികരണം വൈറൽ
സ്വന്തം ലേഖകൻ
കൊച്ചി : വൈറൽ ആകുന്ന നിരവധി കല്യാണ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ വഴക്ക് വൈറൽ ആകുന്നത് ആദ്യമാവും.
എന്നാൽ വധുവിനെ ഒറ്റയ്ക്ക് നിർത്തി ഫോട്ടോ എടുക്കുന്നതും പലപല പോസുകളില്‍ നിർത്തുന്നതും കണ്ട് സഹികെട്ട് വരന് പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്. സഹികെട്ട വരന് ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുന്നു. ഇതോടെ ഒരു ചിരിയുമായി ഫോട്ടോഗ്രാഫര്‍ മാറിപ്പോകുകയും ഇത് കണ്ട് വധു നിലത്തുകിടന്ന് ചിരിക്കുകയുമാണ് വീഡിയോയില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ ഉടന്‍ തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ വരന്റെ പ്രതികരണം മോശമായിപ്പോയി എന്നാണ് മിക്കവരുടെയും പ്രതികരണം. ഇത്തരത്തില്‍ പ്രതികരിക്കുന്നയാള്‍ സംശയത്തിന്റെ പേരില്‍ ഭാര്യയെയും ഒരുനാള്‍ മര്‍ദ്ദിക്കുമെന്ന് ചിലര്‍ പ്രതികരിച്ചു. ഈ അവസരത്തില്‍ തിരിച്ച് ആക്രമിക്കാതെ ചിരിച്ചുനിന്ന ഫോട്ടോഗ്രാഫര്‍ക്ക് കയ്യടിക്കണമെന്നും പ്രതികരിക്കുന്നവരുണ്ട്.
എനിക്ക് ഈ വധുവിനെ ഇഷ്ടമായി എന്ന കാപ്ഷനോടെ ഈസ്2ഈസ് എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.