video
play-sharp-fill
ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ കറങ്ങാന്‍ പോകുന്നത് കാമുകിക്കൊപ്പം റിസോര്‍ട്ടുകളില്‍; നാട്ടിലെത്തുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മുടിവെട്ടിയും മുടിയില്‍ ചായംപൂശിയും ഇറങ്ങിനടക്കും; കൂട്ടുകാരി ഭര്‍ത്താവിനെ തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താ സമ്മേളനം വിവാദത്തിലേക്ക്; ചെലവിന് കൊടുക്കാറുണ്ടെന്ന് കാണിക്കാന്‍ 5000 രൂപ അയച്ച് ഭാഗ്യേഷിന്റെ അതിബുദ്ധി

ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ കറങ്ങാന്‍ പോകുന്നത് കാമുകിക്കൊപ്പം റിസോര്‍ട്ടുകളില്‍; നാട്ടിലെത്തുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മുടിവെട്ടിയും മുടിയില്‍ ചായംപൂശിയും ഇറങ്ങിനടക്കും; കൂട്ടുകാരി ഭര്‍ത്താവിനെ തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താ സമ്മേളനം വിവാദത്തിലേക്ക്; ചെലവിന് കൊടുക്കാറുണ്ടെന്ന് കാണിക്കാന്‍ 5000 രൂപ അയച്ച് ഭാഗ്യേഷിന്റെ അതിബുദ്ധി

സ്വന്തം ലേഖകന്‍

കോഴിക്കോട്: കൂട്ടുകാരി ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താസമ്മേളനം വിവാദത്തിലേക്ക്. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിന്‍സിയായിരുന്നു തന്റെ ഭര്‍ത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ വശീകരിച്ച് അകറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്.

സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിന്‍സിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് ഭാര്യക്ക് ചെലവിന് നല്‍കാറുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ആരോപണ വിധേയനായ ഭര്‍ത്തവായ ഭാഗ്യേഷ്. എല്ലാ മാസവും ഭാര്യക്ക് 5000 രൂപ വീതം നല്‍കാറുണ്ടെന്നാണ് ഭാഗ്യേഷ് പൊതുപ്രവര്‍ത്തകരോട് പറഞ്ഞത്. ഇത് കള്ളമാണെന്നും അക്കൗണ്ട് പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകുമെന്നും ബിന്‍സി പ്രതികരിച്ചു. വര്‍ഷങ്ങളായി തന്നെയും മകനെയും തിരിഞ്ഞുനോക്കാതെ കാമുകിയുമൊത്ത് ഗള്‍ഫില്‍ കഴിയുകയാണ് ഭര്‍ത്താവെന്നും ബിന്‍സി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006ലാണ് കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിയായ ഭാഗ്യേഷും ബിന്‍സിയും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ ഇരുവരും ഗുരുവായൂരിലായിരുന്നു താമസിച്ചത്. ഗുരുവായൂരിലെ റിസോര്‍ട്ടിലായിരുന്നു അക്കാലത്ത് ഭാഗ്യേഷിന് ജോലി. 60 പവനിലേറെ സ്വര്‍ണം അന്ന് ബിന്‍സിക്കുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് ഭാഗ്യേഷ് വരുത്തി വെച്ച ബാധ്യതകള്‍ തീര്‍ക്കാനായി ഈ സ്വര്‍ണം വില്‍ക്കുകയും പണയം വെക്കുകയും ചെയ്തു. പിന്നീട് ബിന്‍സിയുടെ സ്വര്‍ണം വിറ്റിട്ടാണ് ഭാഗ്യേഷ് ഗള്‍ഫിലേക്ക് പോയത്.

ഈ സമയത്താണ് നൃത്ത അദ്ധ്യാപകയായ ബിന്‍സി ആ മേഖലയുമായി ബന്ധപ്പെട്ട ആരോപണ വിധേയയാ സ്ത്രീയെ പരിചയപ്പെടുന്നത്. ആദ്യ നാളുകളില്‍ ബിന്‍സി്ക്കും ഭാഗ്യേഷിനുമൊപ്പം യാത്രകളില്‍ അവരെയും ഒപ്പം കൂട്ടുമായിരുന്നു. ഭര്‍ത്താവുമായി എപ്പോഴും അസ്വാരസ്യങ്ങളുള്ള കൂട്ടുകാരിക്ക് ഇവരുടെ കുടുംബജീവിതത്തോട് അസൂയ തോന്നിത്തുടങ്ങി.

തന്റെ വീട്ടിലെ സ്വാതന്ത്ര്യം മുതലെടുത്ത് തന്റെ ഭാര്‍ത്താവിനെയും തന്നെയും തമ്മില്‍ അകറ്റിയെന്നും ബിന്‍സി ആരോപിക്കുന്നു. തന്നെയും മറ്റു പുരുഷന്മാരെയും ചേര്‍ത്ത് ഇല്ലാത്ത കഥകള്‍ ഭര്‍ത്താവിനോട് പറയുന്നത് പതിവാക്കി. ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ഭാഗ്യേഷിന്റെ ഫോട്ടോ കാണിച്ച് ഇത് തന്റെ ഭര്‍ത്താവാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ബിന്‍സി ഇനി തന്റെ വീട്ടിലേക്ക് വരരുതെന്നും തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കുരുതെന്നും പറഞ്ഞു.

ഇതിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭാഗ്യേഷ് പിന്നീട് എല്ലാ ആറ് മാസത്തിലും നാട്ടില്‍ വരാറുണ്ടെങ്കിലും ഭാര്യ ബിന്‍സിയെയും മകനെയും തിരിഞ്ഞുനോക്കാതെ നാട്ടിലെത്തി കാമുകിയെയുംകൂട്ടി ആലപ്പുഴയിലെ റിസോര്‍ട്ടുകളില്‍ താമസിക്കുകയാണ് ചെയ്തിരുന്നത്. പിന്നീട് കാമുകിക്കും ഗള്‍ഫില്‍ ജോലി ശരിയാക്കി കൊണ്ടുപോയി. ഇതിനിടയില്‍ കാമുകിയുമായി നാട്ടിലെത്തി മൂകാംബികയില്‍ വെച്ച് താലികെട്ടുകയും ചെയ്തു. 2018ലാണ് ബിന്‍സിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെ തന്നെ ഭാഗ്യേഷ് ഹിന്ദുആചാരപ്രകാരം താലികെട്ടിയത്.

കഴിഞ്ഞ 7 മാസത്തിലധികമായി സ്വന്തം കുഞ്ഞിനെ പോലും ഭാഗ്യേഷ് വിളിക്കുന്നില്ലെന്നും ബിന്‍സി പറയുന്നു. ഭാഗ്യേഷ് നാട്ടിലെത്തിയിട്ട് കുഞ്ഞിന്റെ കാലിന് ചികിത്സ നടത്താം എന്ന് പറഞ്ഞാണ് അവസാനം ഗള്‍ഫിലേക്ക് പോയത്. പിന്നീട് ഇവരെ തിരിഞ്ഞനോക്കിയിട്ടില്ല.

ഭാഗ്യേഷിനൊപ്പം കഴിയുന്ന കാമുകിയുടെ ഭര്‍ത്താവും 12 വയസ്സുള്ള മകളും സമാന അവസ്ഥയിലാണ്. സ്വന്തം മകളെ ഉപേക്ഷിച്ചാണ് അവര്‍ ഭാഗ്യേഷിനൊപ്പം പോയത്. നാട്ടിലെത്തുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മുടിവെട്ടിയും മുടിയില്‍ ചായംപൂശിയുമാണ് ഇവര്‍ ജീവിക്കുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.