ആന്ധ്രാ ഗവർണറാകുന്ന സുഷമ സ്വരാജിന് അഭിനന്ദനം
സ്വന്തംലേഖകൻ
കോട്ടയം : ആന്ധ്രപ്രദേശ് ഗവർണറായി ചുമതലയേൽക്കുന്ന മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് ആശംസയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ ട്വീറ്റ്. എന്നാൽ അരമണിക്കൂറിനുള്ളിൽ കേന്ദ്രമന്ത്രി ട്വീറ്റ് പിൻവലിച്ചു. ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം എൻഐഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സുഷമ സ്വരാജിനെ ആന്ധ്രാ ഗവർണറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. നിലവിൽ ഇഎസ്എൽ നരസിംഹനാണ് ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ഗവർണർ. തെലുങ്കാന സംസ്ഥാനത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.
Third Eye News Live
0