video
play-sharp-fill

ജനങ്ങള്‍ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ളനാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍

ജനങ്ങള്‍ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ളനാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നത് അതീവഗുരുതരമായ ക്രമക്കേടുകളാണെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഗതാഗതത്തിനു തുറന്നു കൊടുത്ത് മൂന്നു വര്‍ഷം തികയും മുമ്പേ നിര്‍മ്മാണത്തില്‍ സംഭവിച്ച തകരാറുകള്‍ മൂലം അടച്ചിടേണ്ടി വന്ന പാലം പുനര്‍നിര്‍മ്മിക്കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇപ്പോഴിതാ മേല്‍പ്പാല നിര്‍മ്മാണത്തില്‍ ക്രമക്കേടിന് പിന്നിലുള്ളവര്‍ക്ക് ശിക്ഷിക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ല കാര്യങ്ങള്‍ക്കു ബ്ലോക്കുകള്‍ മൂകസാക്ഷികള്‍ ആയിട്ടുണ്ടാവുമെന്ന് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

കുറിപ്പ് വായിക്കാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം..!! പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം..!! ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും..!! “ആരോട് പറയാൻ ആര് കേൾക്കാൻ”…!! ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം!! അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു..!! കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!