video
play-sharp-fill

ആരാണ് മേലേടത്തു രാഘവന്‍ നായര്‍? കൂര്‍മ്മബുദ്ധിയുള്ള സ്വേച്ഛാധിപതി

ആരാണ് മേലേടത്തു രാഘവന്‍ നായര്‍? കൂര്‍മ്മബുദ്ധിയുള്ള സ്വേച്ഛാധിപതി

Spread the love

കോട്ടയം : മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി വിസ്മയിപ്പിച്ച, അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വാത്സല്യം. ഈ കഥാപാത്രത്തെയും സിനിമയെയും കുറിച്ച് ധാരാളം നിരൂപണങ്ങളും ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ പാരഡീസോ ക്ലബ്ബ് എന്ന ഗ്രൂപ്പില്‍ വന്ന വ്യത്യസ്ത നിരീക്ഷണവും ശ്രദ്ധേയമാവുകയാണ്.

കുറിപ്പ് വായിക്കാം..

ആരാണ് മേലേടത്തു രാഘവന്‍ നായര്‍???
അന്തസ്സും കുലമഹിമയും ഒക്കെ എനിക്കുണ്ട് എന്ന് സ്വയം വിശ്വസിച്ചു നടക്കുന്ന പുറമെ ഒരു വിഡ്ഢി ഇമേജ് create ചെയ്ത കൂര്‍മ്മബുദ്ധിയുള്ള സ്വേച്ഛാധിപതി. ചുരുക്കി പറഞ്ഞാല്‍ ഇതാണ് രാഘവന്‍ നായര്‍, ഇങ്ങേരു പരിശുദ്ധാത്മാവാണെന്നു കാണിക്കാന്‍ കുറച്ചു scene ഒക്കെ കുത്തിത്തിരുകിയിട്ടുണ്ടെങ്കിലും അതു രാഘവന്റെ complex ഉം Male chauvinism വും സ്വേച്ഛാധിപത്യ മനോഭാവവും മറക്കാനുള്ള പുക മാത്രം. എത്ര ഒക്കെ സ്‌നേഹനിധിയായ ഭര്‍ത്താവ് ആണെന് പറഞ്ഞാലും സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് തല്ലുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല, ഞാന്‍ കല്യാണം കഴിച്ചു വരുമ്പോള്‍ ഇതിലും വലിയ വാശിക്കാരി ആയിരുന്നു എന്നെ അടിച്ചു പരത്തി ഇങ്ങിനെ ആക്കിയതാണ് എന്ന് അഭിമാനത്തോടു കൂടി ഭാര്യ പറയുമ്പോള്‍ തന്നെ മനസ്സിലാക്കാം രാഘവന്‍ എത്രത്തോളം male chauvinism വെച്ച് പുലര്‍ത്തുന്ന ആള്‍ ആണെന്ന്. കുടുംബത്തിലെ കാരണവര്‍ സ്ഥാനം ചുമ്മാ കൈയില്‍ വെച്ച് സെന്റി അടിക്കലാണ് പുള്ളിയുടെ വേറൊരു ഹോബി പറമ്പ് ആദായം ഒക്കെ ആരാ എടുക്കുന്നതു എന്ന് ചോദിക്കുമ്പോള്‍ തേങ്ങയ്ക്കു കണക്കില്ല സ്‌നേഹത്തിനു സയന്‍സ് ഇല്ല എന്നൊക്കെ പറഞ്ഞു ഉരുളുന്നുണ്ട്.തന്റെ അച്ഛന്റെ പിടിപ്പുകേടു കൊണ്ടു പോയ വീടും പറമ്പും തിരിച്ചു പിടിക്കാന്‍ സ്വന്തം വീടും പറമ്പും വിറ്റ പൈസ തന്നു സഹായിച്ച കുഞ്ഞമ്മാമ്മയോടുള്ള ഇങ്ങേരുടെ പെരുമാറ്റം കണ്ടാല്‍ കുഞ്ഞമ്മാമ ആണ് ഇക്കണ്ട കടം ഒക്കെ വരുത്തി വെച്ചത് എന്ന് തോന്നി പോകും. സ്വന്തം അനിയനോട് ചോദിക്ക പോലും ചെയ്യാതെ അറിവില്ലാത്ത പ്രായത്തില്‍ എന്തൊക്കെയോ പറഞ്ഞുറപ്പിച്ചു എന്ന് പറഞ്ഞു നളിനിയെ കല്യാണം കഴിക്കാന്‍ പറഞു ഇമോഷണല്‍ black mail ചെയ്യുന്നത് കേട്ട മതി. എന്റെ ‘ചോര യാടാ’ ‘എന്റെ വിയര്‍പ്പാട’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോരയും വിയര്‍പ്പും law college ഇല്‍ കൊണ്ടു കൊടുത്ത പതിച്ചു കിട്ടുന്നതാണല്ലോ L.L.B…..അത് പോട്ടെ…… പുള്ളി ഒരു sadist കൂടി ആണോ എന്ന് സംശയം ഉണ്ട് കാരണം നളിനി യെ വേറെ ആരെങ്കിലും കല്യാണം കഴിച്ചാല്‍ കുഞ്ഞമ്മാമ അവരുടെ കൂടെ ഇറങ്ങി പോകുമോ എന്ന പേടി കാരണം ആണ് ഇങ്ങേരു നളിനിയെ അനിയന്‍ വിജയനുമായി കല്യാണം കഴിപ്പിക്കാന്‍ നോക്കുന്നതെന്നു തോന്നുന്നു. ഇങ്ങനെ ഇങ്ങേരുടെ ബഡായി ഒക്കെ വിശ്വസിച്ചു നിന്ന കുഞ്ഞമ്മാമയെ ചീത്ത വിളിക്കുന്നത് ഇങ്ങേര്‍ക്കു എത്ര സന്തോഷം തരുന്ന കാര്യം ആണെന്ന് രാഘവന്‍ നായര്‍ തന്നെ പറയുന്നുണ്ട്. അങ്ങേരു പോകാന്നു പറയുമ്പോ ഇനി ആരെ ചീത്ത വിളിക്കും എന്ന വിഷമത്തില്‍ വിതുമ്പുന്ന രാഘവനെ സിനിമയില്‍ കാണം.
ഇത്രയും അശാന്തി നിറഞ്ഞ രാജകീയ വാഴ്ച്ച നടക്കുന്ന ഒരിടത്തേക്കാണ് ഗെയിം ഓഫ് ത്രോണ്‍സിലെ ഖലീസി യെ പോലെ അവള്‍ വരുന്നത് ‘ശോഭ, ദ റിബല്‍ ‘ രാഘവന്‍ സ്വത്തും പണവും കണ്ടു കല്യാണത്തിന് സമ്മതിച്ചു എങ്കിലും അതിന്റെ ഒപ്പം വേറൊരു മാരണത്തെ കൂടി തീറ്റി പോറ്റാന്‍ ഉള്ള വിമുഖത കൊണ്ടു പിശുക്കന്‍ ആയിരുന്നിട്ടു കൂടി പൈസ ചിലവാക്കി കല്യാണം നടത്തി. ശോഭ വന്നു കേറിയ അന്ന് തൊട്ടു രാഘവന്‍ നായരുടെ കസേരക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. പക്ഷെ അവിടെയും കഥാകാരന്‍ പഴയ ഗ്ലോറിഫിക്കേഷന്‍ നടത്തുന്നുണ്ട്. വിയര്‍ത്തു നാറിയ അവസ്ഥയില്‍ എല്ലാവരും ചോറുണ്ണുന്നതിന്റെ ഇടയില്‍ കേറി ഞാന്‍ ആണ് ഇവിടെ രാജാവ് എന്ന് ഷോ കാണിക്കാന്‍ വേണ്ടി ഓടി വന്ന രാഘവന്‍ നായരെ ശോഭ വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിക്കുന്നുണ്ട്. അളിയനോട് ഇതിനു മുന്‍പ് അന്നം കഴിക്കുംമ്പോള്‍ രാജാവ് വന്നാലും എഴുനെല്‍കരുതെന്നു പറഞ്ഞ് പോയ പുള്ളിയാണ് ഇങ്ങനെ കാണിക്കുന്നതെന്നു ഓര്‍ക്കണം എന്തൊരു വിരോധാഭാസം. ആദ്യം മര്യാദക്ക് ദുര്‍ഗന്ധം സഹിക്കാതെ ഓടി പോയ അവളെ ഗര്‍ഭിണി ആക്കി ഡോക്ടറെ കാണാന്‍ കൊണ്ടു പോകാന്‍ നോക്കിയപ്പോ മാത്രം ആണ് ശോഭ പൊട്ടിത്തെറിച്ചതു. അത്ര പോലും മാന്യത രാഘവന്‍നായരുടെ പത്താം ക്ലാസ് പോലും ജയിക്കാന്‍ പറ്റാത്ത അനിയത്തിക്കില്ലാതെ പോയി….എന്റെ ചേട്ടന്റെ വിയര്‍പ്പ് ആട്ടിന്‍ സൂപ്പാണെന്നും അതിന്റെ മണം ലക്‌സ് സോപ്പിന്റെ മണത്തെക്കാള്‍ കിടു ആണെന്നും ഒക്കെ അടിച്ചു വിടുന്നുണ്ട്. ശരിക്കും സേച്ഛാധിപത്യത്തിനു അടിമപ്പെട്ട ജനത തന്റെ അധിപനെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകും എന്ന് കാണിക്കുന്ന scene ആയിരുന്നു അത്. എന്നാ ആ കഞ്ഞിയില്‍ ഇച്ചിരി ഒഴിച്ച് കഴിച്ചോന്നു ശോഭ പറഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നി പോയി പക്ഷെ അവളുടെ മാന്യതയും സംസ്‌കാരവും അതിനനുവദിച്ചില്ല ബുദ്ധിമാന്റെ ആയുധം എടുത്തു ചാട്ടം അല്ലെന്നു അവള്‍ക്കറിയാം. പിന്നീട് തന്റെ നേരെ കുരച്ചു ചാടിയവളുടെ കല്യാണത്തിന് വേണ്ട പൈസ കൊടുക്കാന്‍ വേണ്ടി ശോഭ യുടെ മുന്‍പില്‍ രാഘവന്‍ നായര്‍ നിന്ന് കരഞ്ഞതും സ്വത്തു ഭാഗം വെച്ച് ഈ കാട്ടാള ഭരണത്തിന് അറുതി വരുത്തിയതും ശോഭ എന്ന ഒറ്റയാന്‍ പോരാളിയുടെ മിടുക്കും കഴിവും കൊണ്ടാണ്.
അത് മനസിലാക്കാന്‍ കഴിവില്ലാതെ ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണ്ട ചങ്ങല മതി ആചാരങ്ങള്‍ അങ്ങനെ തന്നെ സംരക്ഷിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു ശോഭയുടെ അച്ഛനും ഭര്‍ത്താവും തള്ളി പറയുന്നിടത്തു പടം അവസാനിക്കുന്നു.
എഴുത്തുകാരന്റെ male chauvinism കൊണ്ടു മാത്രം അര്‍ഹത പെട്ട ഹീറോയിസവും കയ്യടിയും നഷ്ടപ്പെട്ട ശോഭ പതിവ് പോലെ വെറുക്കപ്പെട്ട മുഖം ആയി അഭ്രപാളിയില്‍ മറഞ്ഞു. ഈ സിനിമ മൂലം ചുമ്മാ വലിയ മെനക്കേടൊന്നും കൂടാതെ ഇന്നും ഇത് പോലെ ആങ്ങളമാര്‍ പെങ്ങള്‍മാരെയും അനിയന്‍മാരെയും ഒക്കെ പറ്റിച്ചു ജീവിക്കുന്നു, മൂരാച്ചി സര്‍ക്കാരും സോഷ്യലിസവും പോലെ…ശോഭ ആയിരുന്നു ശരി ശോഭ മാത്രം ആയിരുന്നു ശരി.“