video
play-sharp-fill

കെ.എസ്.യു പ്രസിഡന്റിന്റെ ഇടതുകൈയ്യില്‍ രണ്ട് വിരലിലും മഷി അടയാളം; ഓപ്പണ്‍ വോട്ട് പോസ്റ്റ് വിവാദമായപ്പോള്‍ മുക്കി

കെ.എസ്.യു പ്രസിഡന്റിന്റെ ഇടതുകൈയ്യില്‍ രണ്ട് വിരലിലും മഷി അടയാളം; ഓപ്പണ്‍ വോട്ട് പോസ്റ്റ് വിവാദമായപ്പോള്‍ മുക്കി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഓപ്പണ്‍വോട്ട് ചെയ്‌തെന്ന് അവകാശപ്പെട്ട് ഇടതു കൈയ്യിലെ രണ്ട് വിരലുകളില്‍ മഷി പുരട്ടിയതിന്റെ ഫോട്ടോയടക്കം ഫെയ്‌സ്ബുക്കിലിട്ട കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് കെഎം വിവാദത്തില്‍. ചിത്രത്തില്‍ അഭിജിത്തിന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലുമാണ് മഷി പുരട്ടിയിരിക്കുന്നത്. ‘ഓപ്പണ്‍ വോട്ടടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി’ എന്നാണ് ചിത്രത്തിന് താഴെ അഭിജിത്ത് കുറിച്ചത്. എന്നാല്‍, ഇടതുകയ്യിലെ രണ്ട് വിരലുകളില്‍ തന്നെയാണ് മഷി പുരട്ടിയിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അഭിജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തലയൂരുകയായിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവന്നതോടെയാണ് അഭിജിത്തിന്റെ പോസ്റ്റും വിവാദമായത്. അതേസമയം, അഭിജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തതിനും വിമര്‍ശനം ഉയരുന്നുണ്ട്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയ അഭിജിത്തിനെ പൊങ്കാലയിടുന്നത്.

‘Ksu state predident കള്ള വോട്ട് ചെയ്തത് ഇവിടെ ആര്‍ക്കും ചര്‍ച്ചയല്ല ഹും..?????? ഓപ്പണ്‍ വോട്ട് എന്താ പ്രോക്സി വോട്ട് എന്താണ് എന്നൊന്നും അറിയില്ല, പക്ഷെ തള്ളിനും ബ്രേക്കിങ്ങിനും റേറ്റിംഗിനും ഒരു കുറവുമില്ലെന്നാണ് ഗൗതം ആമ്രകുഞ്ജം എന്ന എസ്എഫ്ഐ പ്രവര്‍ത്തകന്റെ വിമര്‍ശനം.
മനോരമയിലെ നിഷ ചേച്ചിയെ ഒക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്കണം എന്നാണ് എന്റെ ഒരിത്. ബൈ ദി ബൈ കോണ്ഗ്രസിലെ ആര്‍ക്കെങ്കിലും ഇതൊക്കെ മനസിലാകുമെന്ന് വിശ്വസിക്കുന്നു. മറ്റവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല… ഓരേ ബെര്‍ത്തെ വിട്ടേക്കണ്..’ അഭിജിത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ചാണ് ഗൗതം ആമ്രകുഞ്ജത്തിന്റെ വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group