
അടുത്ത ഈസ്റ്ററിന് ‘ബീഫ് വേണോ, ഉള്ളിക്കറി വേണോ?; ബി.ജെ.പി ക്കെതിരെ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണവുമായി സൈബർ സഖാക്കൾ
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണവുമായി സി.പി.എം സൈബർസേന.
ബീഫ് ആണ് പ്രചാരണ ആയുധമാക്കിയിരിക്കുന്നത്.
അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്‌ളവര്‍ വേണോ’ എന്ന പോസ്റ്ററും, ഉയെന്റപ്പാ എന്ന ഫേസ് ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ, ഉള്ളി ഇട്ട ബീഫ് കറി മതിയോ?തീരുമാനിക്കാന്‍ 23 വരെ സമയമുണ്ട് ‘എന്ന പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ബീഫിനെതിരെയുള്ള ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നിലപാടുകളും ഗോരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളുമാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്ക് പിന്നിലെ പ്രചാരണത്തിന് പിന്നിലുള്ളത്. ഇത്തരത്തിലുള്ള ട്രോള്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
Third Eye News Live
0