video
play-sharp-fill

ഇതെന്റെ ഭർത്താവ്; ഈ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടത്’; ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യ

ഇതെന്റെ ഭർത്താവ്; ഈ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടത്’; ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഭാര്യമാരെ പർദ്ദയിട്ട് മുഖംമൂടി നടത്താൻ നിർബന്ധിക്കുന്ന ഒരു വിഭാഗത്തെ ട്രോളി ‘ദി മ്യൂലി വെഡ്‌സ്’ എന്ന പേജ്. മുഖം മറച്ചിരിക്കുന്ന ഭർത്താവിനൊപ്പം പോസ് ചെയ്ത യുവതിയുടെ ചിത്രം പങ്കുവെച്ചാണ് പേജിൽ ഇത്തരത്തിലൊരു പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നതിങ്ങനെ ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് എന്റെ സുന്ദരനായ ഭർത്താവ്. അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കില്ല, കാരണം അതെന്റെ മത്രം അവകാശമാണ്. അവന്റെ എല്ലാം, നേട്ടങ്ങൾ, സ്വപ്‌നങ്ങൾ, അവന്റെ ജീവിതത്തിലെ എല്ലാം എനിക്ക് അവകാശപ്പെട്ടതാണ്. മറ്റാരുടെ ദൃഷ്ടിയും അവനുമേൽ ഹറാമാണ്. അതുകൊണ്ട് അവനോട് വീട്ടിൽ തന്നെയിരിക്കാനാണ് ഞാൻ നിർദ്ദേശിക്കുന്നത്. കാരണം ഈ ലോകം ചീത്ത സ്ഥലമാണ്. എന്റെ കൂടെ പുറത്തുവന്നാലും കുഴപ്പമില്ല. ഞങ്ങൾ ഒരുമിച്ച് പതിവായി പോകുന്ന ഹോട്ടലാണിത്. ഇവിടെയാകുമ്പോൾ സ്റ്റിറോയിഡുകൾ കുത്തിവയ്ക്കാത്ത ചിക്കൻ കിട്ടും. സ്റ്റിറോയിഡുകൾ ഇൻജെക്ട് ചെയ്ത ചിക്കൻ വന്ധ്യതയ്ക്ക് കാരണമാകും. അദ്ദേഹത്തിന്റെ പ്രത്യുൽപാദനശേഷിയെ തകരാറിലാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ജീവിക്കുന്നത് തന്നെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ തരാനും, എന്നെ ഒരമ്മയാക്കാനുമാണ്. അതുകൊണ്ട് ഞങ്ങളിവിടെയേ കഴിക്കാൻ വരാറുള്ളൂ. പുറത്തുപോകുമ്പോൾ അദ്ദേഹം നന്നായി ശരീരം മറച്ച ശേഷമേ ഇറങ്ങാറുള്ളൂ. എനിക്കത് ഇഷ്ടമാണ്, കാരണം അദ്ദേഹം പീഡിപ്പിക്കപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെ നടന്നിട്ടും അദ്ദേഹം പീഡിപ്പിക്കപ്പെട്ടാൽ അത്, വിധിയാണെന്ന് കരുതും, പ്രതിക്ക് ശിക്ഷ കിട്ടുമെന്ന് ഞങ്ങൾ ആശ്വസിക്കും. എനിക്കെന്ത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം. കാരണം ഞാനൊരു സ്ത്രീയാണ്. ഒരു സത്രീയായിരിക്കുന്നത് കൊണ്ടുതന്നെ മറ്റ് സ്ത്രീകൾ ഏതറ്റം വരെ പോകുമെന്ന് എനിക്ക് നന്നായിട്ടറിയാം. എനിക്കവരെ പേടിയില്ല. എന്നെ അവരൊന്നും ചെയ്യില്ലല്ലോ, അഥവാ ചെയ്താലും ഞാനത് പുറത്ത് പറയില്ല, കാരണം അങ്ങനെ ഞാൻ പരസ്യപ്പെടുത്തിയാൽ ലോകത്തിന് മുന്നിൽ ഞാൻ ശക്തിയില്ലാത്തവളും, പ്രതികരിക്കാൻ കഴിവില്ലാത്തവളുമാകും. ഒരു സ്ത്രീ ഒരിക്കലും അശക്തയാകരുത്. നിങ്ങൾക്കറിയാമോ? സ്ത്രീകൾ അത്രമാത്രം കരുത്തരാണ്… ഞാൻ അദ്ദേഹത്തെ ജോലിക്ക് വിടുകയും വണ്ടിയോടിക്കാൻ അനുവദിക്കുകയും ഒക്കെ ചെയ്യാറുണ്ട്. കാരണം ഞാൻ തുല്യതയിൽ വിശ്വസിക്കുന്നു. പക്ഷേ, അദ്ദേഹത്തെ എല്ലാവരുമായും ഇടപഴകാൻ ഞാൻ വിടാറില്ല. അക്കാര്യത്തിൽ സ്ട്രിക്ടാണ്. അതെന്റെ ഉത്തരവാദിത്തമല്ലേ? അത്രയും ദൈവഭയമുള്ള ഒരു ഭർത്താവില്ലെങ്കിൽ എനിക്കെങ്ങനെ സ്വർഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം എനിക്കെങ്ങനെ സ്വർഗത്തിൽ കിടന്നുറങ്ങാനാകും? ഫോട്ടോയെടുക്കുന്നതെല്ലാം ഞങ്ങൾക്ക് ഹറാം തന്നെയാണ്. പക്ഷേ ആളുകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫോട്ടോയെടുക്കുന്നത്…’ഈ അടുത്ത് വിവാഹിതരായ രണ്ടുപേരാണ് ‘ദ് മ്യൂലി വെഡ്‌സ്’ എന്ന ഈ പേജ് ആരംഭിച്ചിരിക്കുന്നത്. ജൂൺ 5 2018നാണ് പേജ് ആരംഭിച്ചത്. സ്റ്റീരിയോട്ടൈപ്പുകളംയും, ജെൻഡർ റോളുകളെയും തകർത്തെറിഞ്ഞ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ പഠിക്കുന്ന നവദമ്പതികളാണെന്നാണ് പേജ് ഇൻഫോയിൽ പറഞ്ഞിരിക്കുന്നത്.