
ചുഞ്ചു നായർ ഒരു കണ്ണീർ ഓർമ്മ ; ചരമപരസ്യം നൽകിയ വീട്ടുകാരെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
സ്വന്തംലേഖകൻ
കോട്ടയം : വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം വേദനയോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.
‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഞായറാഴ്ച്ച പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് കാരണം. വളര്‍ത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ‘മോളൂട്ടീ വീ ബാഡ്‍ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യം ഒറ്റ ദിവസം കൊണ്ടാണ് വൈറലായത് .പരസ്യം വൈറലായതോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പൂച്ചക്ക് പോലും ജാതിയോ തുടങ്ങിയ കമന്‍റുകളുമായി സജീവമായിരിക്കുന്നത്. പരസ്യം ഹിറ്റായതോടെ ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ട്രോളന്മാർ ഒരു ഫേസ്ബുക്ക് അക്കൗണ്ടും വരെ സ്യഷ്ടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0