അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ
സ്വന്തംലേഖകൻ
കോട്ടയം : തൊഴിലാളി ദിനത്തില്‍ വ്യത്യസ്തമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. ഓട്ടോ ഡ്രൈവര്‍ ആയ അച്ഛന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെ അപ്പന്‍ ഓട്ടോ ഡ്രൈവര്‍ ആണെന്നും ഓട്ടം കഴിഞ്ഞു ഉച്ചക്ക് വീട്ടില്‍ ചോറു ഉണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തി എടുത്ത ഫോട്ടോ ആണെന്നും ആന്റണി വര്‍ഗീസ് പറയുന്നു. കാവല്‍ മാലാഖ എന്നാണ് ആന്റണി വര്‍ഗീസിന്റെ അച്ഛന്‍ ഓടിക്കുന്ന ഓട്ടോയുടെ പേര്. ഇന്ന് മേയ് ദിനം ആയിട്ടു പലരും സിനിമാ രംഗങ്ങളും ട്രോളുകളും ഒക്കെ പോസ്റ്റ് ചെയ്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ആയ തന്റെ അപ്പന്റെ ചിത്രം പങ്കു വെച്ചു കൊണ്ട് വ്യത്യസ്തനായിരിക്കുകയാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറിസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ആന്റണി വര്‍ഗീസ് അതിനു ശേഷം എത്തിയത് ടിനു പാപ്പച്ചന്‍ ഒരുക്കിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തില്‍ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ട് എന്ന ചിത്രം ആണ് ആന്റണി വര്‍ഗീസിന്റെ അടുത്ത റിലീസ്.