video
play-sharp-fill

അബദ്ധത്തില്‍ സൈക്കിൾ തട്ടി പരിക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍   10 രൂപയുമായി  ആശുപത്രിയിലേക്ക് പായുന്ന ആൺകുട്ടി , കയ്യടിച്ചു സോഷ്യൽ മീഡിയ

അബദ്ധത്തില്‍ സൈക്കിൾ തട്ടി പരിക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍   10 രൂപയുമായി  ആശുപത്രിയിലേക്ക് പായുന്ന ആൺകുട്ടി , കയ്യടിച്ചു സോഷ്യൽ മീഡിയ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വാഹനം തട്ടി റോഡിൽ വീണു മരണത്തോട് മല്ലടിക്കുന്ന മനുഷ്യരെ പോലും തിരിഞ്ഞു നോക്കാത്ത ഈ കാലത്തു അവർക്കൊക്കെ മാതൃകയാകുകയാണ് ഒരു കുരുന്ന്. അബദ്ധത്തിൽ തന്റെ സൈക്കിൾ തട്ടി പരിക്കേറ്റ അയൽവാസിയുടെ കോഴികുഞ്ഞിനെ രക്ഷിക്കുന്നതിനായി പത്തു രൂപയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിച്ചെന്നു എങ്ങനെയെങ്കിലും കോഴികുഞ്ഞിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന ആൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മിസോറം സ്വദേശിയായ കൊച്ചു കുട്ടിയുടെ മാതൃകാപരമായ ഇടപെടലിൽ അഭിനന്ദിച്ചു കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനോടകം പതിനായിര കണക്കിന് ആളുകളാണ് ഈ കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group