കുടുംബത്തിന്റെ ദുരിതം പറഞ്ഞ് വിദ്യാർത്ഥി മോദിക്ക് കത്തെഴുതിയത് 37 തവണ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : കുടുബം പട്ടിണിയിലാണെന്നും അച്ഛനെ ജോലിയിൽ തിരിച്ചെടുക്കണമെന്നും അപേക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയത് 37 കത്തുകൾ. സർതക് ത്രിപാഠിയെന്ന വിദ്യാർത്ഥിയാണ് പ്രധാനമന്ത്രിക്ക് നിരന്തരം കത്തെഴുതിയത്. എന്നാൽ പ്രധാനമന്ത്രിയിൽ നിന്നും സർതകിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഉത്തർപ്രദേശ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലായിരുന്നു കുട്ടിയുടെ പിതാവിന് ജോലി. അദ്ദേഹത്തെ സ്ഥാപനത്തിൽ നിന്നും നിർബന്ധിതമായി പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ദയനീയ അവസ്ഥ വിവരിച്ചുകൊണ്ടാണ് സർതക് കത്തെഴുതിയത്.