
പാതിമയക്കത്തിൽ പച്ചക്കറി വിൽക്കുന്ന കുട്ടിയുടെ ചിത്രം ഏറ്റെടുത്തു സോഷ്യൽ മീഡിയ..ലോകം ഒന്നാകെ അവനെ തിരയുന്നു..കണ്ടെത്തിയാൽ ദത്തെടുക്കുമെന്ന് ഫിലിപ്പീൻസ് നടി..
സ്വന്തംലേഖകൻ
ഒരു കൊച്ചുകുട്ടി പാതിമയക്കത്തിൽ പച്ചക്കറി വിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഈ കുഞ്ഞിനെ ലോകം മുഴുവൻ തിരയുകയാണ് ഇപ്പോൾ. തിരച്ചിൽ ഊർജ്ജിതമായത് ആ കുട്ടിയെ ഒരു സിനിമാനടി കൂടി അനേഷിക്കാൻ തുടങ്ങിയതോടെയാണ്. ഫിലിപ്പീൻസ് നടി ഷാരോണാണ് ഈ കുട്ടിയെ കണ്ട്കിട്ടിയാൽ ദത്തെടുക്കുമെന്നും പഠനചിലവുകൾ ഏറ്റെടുക്കുമെന്നും പറഞ്ഞു രംഗത്ത് എത്തിയിരിക്കുന്നത്. ഷാരോണ്‍ കുഞ്ഞിനെ കുറിച്ച് പറഞ്ഞതിങ്ങനെ,

“അവന്‍റെ കൈയിലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്ക് വേണം അവനെ ദത്തെടുക്കാനും പഠനച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണ്”. ഈ കുഞ്ഞിനെ കുറിച്ചറിയുന്നവര്‍ വിവരങ്ങള്‍ തന്നോട് പങ്കുവയ്ക്കണമെന്നും നടി പറഞ്ഞു.കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീൻസ് കാർ ഉപയോഗിക്കില്ല എന്നും ഇനി വല്ല ഭിക്ഷാടനക്കാരും കൊണ്ട് വന്നതാണോ എന്നും സംശയമുണ്ട്.എന്തായാലും സത്യാവസ്ഥ അറിയാൻ സർക്കാർ കൂടെ രംഗത്തെത്തി.കുട്ടിയെ കണ്ടെത്തിയാൽ വിദ്യാഭാസവും ചിലവും ഒക്കെ സർക്കാർ ഏറ്റെടുക്കാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
