video
play-sharp-fill

പുതിയ ചിത്രവും ആഘോഷമാക്കി ആരാധകർ ; വൈറൽ ഫോട്ടോയുമായി മെഗാസ്റ്റാർ മമ്മൂട്ടി

പുതിയ ചിത്രവും ആഘോഷമാക്കി ആരാധകർ ; വൈറൽ ഫോട്ടോയുമായി മെഗാസ്റ്റാർ മമ്മൂട്ടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഫോട്ടോഗ്രാഫിക്കും ഫിറ്റ്‌നസ്സിനുമായി സമയം മാറ്റിവെച്ച് കോവിഡ് കാലം ചിലവഴിക്കുകയാണ് മമ്മൂട്ടി. തന്റേതായ ലോകത്ത് മുഴുകുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഓണ്‍ സ്ക്രീനില്‍ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോള്‍ ഓഫ് സ്ക്രീനിലാണ് അത് ചെയ്യുന്നത്. സിനിമയില്‍ എത്തിയതിനു ശേഷം ഷൂട്ടിങ്ങില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാള്‍ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രവും വൈറൽ ആയിരിക്കുകയാണ്. നീട്ടി വളര്‍ത്തിയ താടിയും മുടിയും. അലസമായി മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയും.

മമ്മൂട്ടി ആരാധകരായ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ പുതിയ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

സംവിധായകരായ ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ്, നിര്‍മാതാവ് ആന്റോ ജോസഫ്, ഗായിക സയനോര ഫിലിപ്പ്, നടന്‍ ഗിന്നസ് പക്രു തുടങ്ങി നിരവധി പേർ അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു.