കൊല്ലത്ത് തെരുവ് നായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ്, വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ
കൊല്ലം: തെരുവ് നായ്ക്കളിൽ കണക്കിന് ഡിസ്റ്റംബർ വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ ചത്തത് നിരവധി തെരുവ് നായ്ക്കൾ.
എന്നാൽ വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഭക്ഷണം കഴിക്കാനാകാത്ത വിധം തളര്‍ന്ന അവസ്ഥയിലേക്ക് മാറി രണ്ടാഴ്ച്ചയ്ക്കകം ഇവ ചാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബറില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലാണ് രോഗം ആദ്യം കണ്ടത്. നായ്ക്കളില്‍ നിന്നും നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പടരുക.
പേ വിഷബാധയ്ക്ക് സമാനമായലക്ഷണങ്ങളാണ് കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുക. വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
Third Eye News Live
0
Tags :