
തിരുവനന്തപുരം: ശമ്പള പ്രശ്‌നം അതിരൂക്ഷമായ ഘട്ടത്തിലൂടെയാണ് കെഎസ്ആര്‍ടിസി പോയ മാസങ്ങളില്‍ കടന്നുപോയത്. ഇതിനിടയിൽ കൺസെഷൻ പ്രശ്നവും, വനിതാ കണ്ടക്ടറുടെ പെരുമാറ്റവും ചർച്ചയായി കടന്നുപോയിട്ട് ദിവസങ്ങളായിട്ടേയുള്ളു.
ഇതിനെല്ലാം ഇടയില്‍ സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗോടുകൂടി സോഷ്യല്‍ മിഡിയില്‍ ഒരു കുറിപ്പ് കറങ്ങിനടക്കുന്നുണ്ട്. ദിവസക്കൂലിയായി 800 രൂപയും ചിലവും തന്നാല്‍ വണ്ടി ഞങ്ങളോടിച്ചോളാമെന്ന് തുടങ്ങുന്ന കുറിപ്പ് സ്വകാര്യ ബസില്‍ മുന്‍ ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്നയാളാണ് പങ്കുവച്ചിരിക്കുന്നത്. നിലവില്‍ സൗദിയില്‍ പ്രവാസിയായ ഷിന്റോ ഫേസ്ബുക്കിലിട്ട ഈ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘Dear KSRTC എംഡി,
800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5,000ത്തിന് മുകളില്‍ കലക്ഷന്‍ വന്നാല്‍ പിന്നീടുള്ള കലക്‌ഷന് 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാല്‍ കലക്‌ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്ബോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്.
ആദ്യം പണിയെടുക്കൂ. എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.
എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവര്‍.