വൈറലായി ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ; നാദിര്‍ഷായുടെ മകളുടെ വിവാഹം ആഘോഷമാക്കി താരകുടുംബം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹ ആഘോഷ ചടങ്ങില്‍ വൈറലായി ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ. നാദിര്‍ഷായുടെ മകളും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. നായികയായി രംഗപ്രവേശം നടത്തിയില്ലെങ്കിലും താരദമ്പതികളുടെ മകളെന്ന നിലയില്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്.

ദിലീപും കാവ്യയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയെങ്കിലും താരമായത് മീനാക്ഷിയായിരുന്നു. ചടങ്ങില്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ആയിഷയുടെ വിവാഹത്തിനു മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം വേദിയില്‍ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group