video
play-sharp-fill

ഇത് പൊളിച്ചൂട്ടാ സാറെ…! ഒന്നേകാല്‍ ലക്ഷത്തിന്റെ വൈറല്‍ ബസ് സ്റ്റോപ്പ്; കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായൊരു കാത്തിരിപ്പ് കേന്ദ്രം; സാധ്യമായതിന്റെ ഒരേയൊരു കാരണം വാര്‍ഡ് മെമ്പര്‍ പറയും…

ഇത് പൊളിച്ചൂട്ടാ സാറെ…! ഒന്നേകാല്‍ ലക്ഷത്തിന്റെ വൈറല്‍ ബസ് സ്റ്റോപ്പ്; കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായൊരു കാത്തിരിപ്പ് കേന്ദ്രം; സാധ്യമായതിന്റെ ഒരേയൊരു കാരണം വാര്‍ഡ് മെമ്പര്‍ പറയും…

Spread the love

കൊച്ചി: ഒരുപാട് ചര്‍ച്ചകളും അത്ഭുതകളും നിറയ്ക്കുന്ന എല്ലായിടത്തും മാതൃയാക്കാൻ സാധിക്കുന്ന ഒരു ബസ് സ്റ്റോപ്പ് ഉണ്ട് മലയാറ്റൂരില്‍.

കാരണം വേറെ ഒന്നുമല്ല മറ്റെല്ലായിടത്തും ബസ് സ്റ്റോപ്പുകള്‍ ഒരുപോലെ തല തിരിഞ്ഞപ്പോള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മനോഹരവുമായി നിര്‍മ്മിച്ചിരിക്കുന്നു. പത്തും പതിനഞ്ചും ലക്ഷം വരെ മുടക്കി നിര്‍മിച്ച നിരവധി ബസ് സ്റ്റോപ്പുകള്‍ കണ്ട കേരളീയര്‍ക്ക് മുന്നില്‍ വെറും ഒന്നേകാല്‍ ലക്ഷം മുടക്കി നിര്‍മിച്ച ബസ് സ്റ്റോപ്പ് സ്റ്റാര്‍ ആക്കാതിരിക്കില്ലല്ലോ.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള സംരംഭത്തിന് ചെലവായത് കൃത്യമായി പറഞ്ഞാല്‍ 1,22,700 രൂപയാണ്. എംപി, എംഎല്‍എ ഫണ്ട് ഉപയോഗിക്കാതെ പണികഴിപ്പിച്ച ബസ് സ്റ്റോപ്പിന്റെ ചെലവാണ് നാട്ടിലെ ചര്‍ച്ചാവിഷയവുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെലവ് കുറവാണെന്ന് കരുതി സൌകര്യങ്ങള്‍ കുറവാണെന്ന് കരുതേണ്ട. ബസ് സ്റ്റോപ്പ് നിര്‍മിച്ചതും അടുത്തുള്ള പഞ്ചായത്ത് കിണര്‍ നവീകരിച്ചതും അടക്കം എല്ലാം പെര്‍ഫെക്‌ട് ഓക്കെയാണ്. ബസ് സ്റ്റോപ്പില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാം. അടുത്തായി കുടിവെള്ളവും റെഡിയാണ്.

നേരത്തെ പല ബസ് സ്റ്റോപ്പുകളിലും കണ്ട് ഇരിക്കാനും നില്‍ക്കാനും പറ്റാത്ത തരത്തിലുള്ളതല്ല ഇരിപ്പിടങ്ങള്‍. ചുറ്റും വേലിയായി സ്ഥാപിച്ച സ്റ്റീലെല്ലാം ഏറ്റവും ഗുണമേന്മയുള്ളതാണ്. ഇതിനെല്ലാം ഒപ്പം കാലാവധി കഴിയാത്ത മരുന്ന് ശേഖരിക്കാനുള്ള ഒരു പെട്ടിയും. ഇത് അഗതി മന്ദിരങ്ങളിലേക്കുള്ളതാണ്.

ഹൈ ക്ലാസായി ബസ് സ്റ്റോപ്പ് സാധ്യമായതിന്റെ കാരണം സ്വതന്ത്രനായ വാര്‍ഡ് മെമ്പര്‍ സേവ്യര്‍ വടക്കുംഞ്ചേരി തന്നെ പറയും.. ‘ഉഡായിപ്പൊന്നും ഇല്ല അത് തന്നെ.’ ഒരാഴ്ചകൊണ്ട് ഒരു ലക്ഷം രൂപ സംഭാവന കിട്ടി. ഏറ്റവും ഹൈക്ലാസ് സാധനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീലായാലും പൈപ്പായാലും എല്ലാം. കരാര്‍ ഏല്‍പ്പിച്ചില്ല. ഓരോ മേഖലയില്‍ വൈദഗ്ധ്യമുള്ളവരെ ഞങ്ങള്‍ സെലക്‌ട് ചെയ്യുകയായിരുന്നു. എല്ലാം ജോലികളും ഞാൻ കൂടെ നിന്ന് ചെയ്യിപ്പിച്ചതാല്‍ അങ്ങനെ ഉഡായിപ്പൊന്നും ചെയ്തില്ല- സേവ്യര്‍ പഞ്ഞു.