സ്വന്തം ലേഖകൻ
പുറത്തുനിന്നും വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റിനു പിന്നിൽ അതിന്റെ ഗുണത്തെപ്പറ്റിയും അതിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെയും അതിൽ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നും എത്ര കൊഴുപ്പുണ്ടെന്നും പ്രിസർവേറ്റീവ്സ് അടങ്ങിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സാധാരണഗതിയിൽ പാക്കറ്റിനു പുറകിലായി എഴുതിയിട്ടുണ്ടാവും. എന്നാൽ കടയിൽ നിന്ന് വാങ്ങിയ ചൂലിന്റെ പാക്കറ്റിനു പുറകിൽ എഴുതിയിരിക്കുന്നതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചൂലിന്റെ പാക്കറ്റിന് പിന്നിലായി കലോറിക്കണക്കും പോഷകങ്ങളുടെ കണക്കുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.ഒരുപക്ഷേ പാക്കിംഗില്‍ കടക്കാര്‍ക്ക് വന്ന പിഴവ് മൂലം ഏതെങ്കിലും ഭക്ഷണസാധനങ്ങളുടെ കവര്‍ ആയതാകാം. അങ്ങനെ എന്തെങ്കിലും അബദ്ധമാകാം ഈ രസകരമായ സംഭവത്തിന് പിന്നിലുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും സംംഗതി ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. 150 കലോറി, 13 ശതമാനം ഫാറ്റ്, ഇതില്‍ 5 ശതമാനം സാച്വറേറ്റഡ് ഫാറ്റ്, 7 ശതമാനം സോഡിയം, 6 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 7 ശതമാനം ഡയറ്ററി ഫൈബര്‍, 2 ശതമാനം അയേണ്‍ എന്നിങ്ങനെയെല്ലാം ചൂലിന്‍റെ പാക്കറ്റില്‍ കാണാം. കൊളസ്ട്രോള്‍ കൂട്ടുകയില്ലെന്നും പാക്കറ്റിന്മേല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
രസകരമായ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് ഈ ഫോട്ടോ പങ്കുവയ്ക്കുന്നത്. രസകരമായ ധാരാളം കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ ചൂലുപയോഗിച്ച് അടിച്ചുവാരുമ്ബോള്‍ എത്ര കലോറി കുറയുമെന്നായിരിക്കും ഇതിന്മേല്‍ കുറിച്ചിരിക്കുന്നതെന്നും, ഇനി അഥവാ കഴിക്കണമെന്ന് തോന്നിയാലും എന്തെല്ലാമാണ് ഇതിലടങ്ങിയിരിക്കുന്നത് എന്നറിയാതെ പോകണ്ട എന്നുമെല്ലാം കമന്‍റുകളില്‍ ആളുകള്‍ കുറിച്ചിരിക്കുന്നു.