‘ആവുധി’ ചോദിച്ച കുട്ടിയോട്; മലയാളംക്ലാസിൽ കേറാൻ ശ്രമിക്കണമെന്ന് കളക്ടർ;മറുപടി വെെറൽ

Spread the love

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായാൽ അവധി ചോദിച്ചെത്തുന്ന വിദ്യാർത്ഥികളുടെ തിരക്കാണ് കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ.ഇപ്പോഴിതാ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണനോട് അവധി ചോദിച്ച് ഒരു വിദ്യാർഥി അയച്ച സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

അവധി ചോദിച്ച് അയച്ച സന്ദേശത്തിലെ അക്ഷരപ്പിശക് ചൂണ്ടിക്കാട്ടി മെസേജിന്റെ സ്ക്രീൻഷോട്ട് സഹിതം കളക്ടർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചോദ്യത്തിന് മറുപടിയായി- അവധി ചോദിക്കാതെ സ്കൂളിൽ പോകാനാണ് കളക്ടർ പറയുന്നത്. കൂടാതെ, മലയാളം ക്ലാസിൽ കയറണമെന്നും കളക്ടർ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. തത്ക്കാലം ഈ ദിവസം അവധിയില്ലെന്നും കളക്ടർ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇത്തവണ എട്ടുദിവസം മുന്‍പേ കേരളത്തില്‍ കാലവര്‍ഷമെത്തിയിരുന്നു. മേയ് 24-നാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷമെത്തിയത്. 16 കൊല്ലത്തിനിടെ ഇതാദ്യമായിട്ടായിരുന്നു കേരളത്തില്‍ കാലവര്‍ഷം ഇത്ര നേരത്തെയെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയാണ് കേരളത്തില്‍ കാലവര്‍ഷമെത്താറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group