
തിരുവല്ല: വിറക് വെട്ടുകാരൻ്റെ മൊബൈൽ ഫോണുമായി കുരങ്ങ് കടന്നു.
തിരുവല്ല പെരിങ്ങര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എസ്. സനിൽ കുമാരിയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.
വിറക് വെട്ടാൻ എത്തിയ പെരിങ്ങര സ്വദേശി രമണന്റെ മൊബൈൽ ഫോണുമായാണ് കുരങ്ങ് കടന്നത്. വിറക് കീറുമ്പോൾ സമീപത്തായിവെച്ചിരുന്ന ഫോൺ കുരങ്ങൻ കൈക്കലാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോൺ കൈയിലെടുത്ത കുരങ്ങൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതോടെ രമണൻ തിരിഞ്ഞു നോക്കി. ഇതോടെ ഫോണുമായി കുരങ്ങൻ സമീപ പുരയിടത്തിലേക്ക്
ഓടി. തുടർന്ന് തെങ്ങിൽ പാതി കയറി ഇരിപ്പുറപ്പിച്ചു. പിന്നാലെ ഓടിയെത്തുന്ന രമണനെ കണ്ട് മൊബൈൽ ഫോൺ താഴെ ഉപേക്ഷിച്ച കുരങ്ങൻ തെങ്ങിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപെടുകയായിരുന്നു