വിറകുപുര പൊളിക്കുന്നതിനിടെ അപകടം; ഭിത്തി തകര്‍ന്നുവീണു തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

പാലക്കാട്: വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം.

പാലക്കാട് തൃത്താല മേഴത്തൂർ കരുവായില്‍ വളയത്താഴത്ത് ഉണ്ണികൃഷ്ണൻ (62) ആണ് ദാരുണമായി മരിച്ചത്.

പാലക്കാട് തൃത്താല മേഴത്തൂരില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. വിറകുപുര പൊളിക്കാനെത്തിയപ്പോള്‍ ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഴത്തൂർ കുന്നത്ത്കാവില്‍ സുകുമാരൻ്റെ വീട്ടിലെ വിറക് പുര പൊളിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ ജോലിയ്ക്ക് എത്തിയതായിരുന്നു ഉണ്ണികൃഷ്ണനും മൂന്ന് തൊഴിലാളികളും.

ജോലിക്കിടെ വിറക് പുരയുടെ ജനല്‍ ഊരി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആറടിയോളം ഉയരമുള്ള മണ്‍കട്ട കൊണ്ട് നിർമ്മിച്ച ചുമർ പൊളിഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.