video
play-sharp-fill
മാധ്യമപ്രവർത്തകൻ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു 

മാധ്യമപ്രവർത്തകൻ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു 

 

സ്വന്തം ലേഖകൻ

 

കൊച്ചി: മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 

ഇന്ന് പുലർച്ചെ 2 ന് ഹ്യദയാഘാതത്തെ തുടർന്ന് ആണ് മരണം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ .

Tags :