play-sharp-fill
”രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ല” ; കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്

”രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ല” ; കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കരസേന മേധാവി ബിപിൻ റാവത്ത് രാജ്യത്ത് നടക്കുന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തിനെതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്. അദേഹം രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നൽകുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങൾ നൽകുക മാത്രമായിരുന്നു. പൗരത്വനിയമം പരാർശിക്കുകയോ അവ തള്ളിപറയുകയോ ബിപിൻ റാവത്ത് ചെയ്തിട്ടില്ലെന്നും സേനാവൃത്തങ്ങൾ വിശദീകരിക്കുന്നു.


‘സായുധ കലാപത്തിലേക്ക് ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല”, എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിൻ റാവത്തിന്റെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് കൊടുമ്ബിരിക്കൊള്ളുമ്‌ബോൾ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമർശം നടത്തുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയചായ്വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാൻ കരസേനാമേധാവിയെ അനുവദിച്ചാൽ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ വിഷയങ്ങളിൽ സൈന്യം ഇടപെടുന്നത് ഭരണഘടന ലംഘനമാണെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു. വിരമിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായത്. കലാപം അഴിച്ചുവിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

ബിപിൻ റാവത്തിന്റെ പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുന്നതും സൈന്യത്തിന്റെ നിക്ഷ്പക്ഷത തകർക്കുന്നതുമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. പ്രസ്താവന ആക്ഷേപവും അധാർമികവും ആണ്. ബിപിൻ റാവത്ത് പെരുമാറിയത് ബിജെപി നേതാവിനെ പോലെയാണ്. സൈന്യത്തിന്റെ നിഷ്പക്ഷത നിലനിർത്താൻ ബിപിൻ റാവത്തിനെ നിയന്ത്രിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രസ്താവന രാജ്യത്തെ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് എഐഎംഎം ആരോപിച്ചു. പ്രസ്താവന രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങൾക്ക് ആഘാതമേൽപ്പിക്കുന്നതാണ്. മോദി സർക്കാരിന് കീഴിൽ രാജ്യത്തെ സ്ഥിതിഗതികൾ എത്രത്തോളം അധപതിച്ചു എന്നതിന് തെളിവാണിതെന്നും ഇടതുപാർട്ടികൾ പ്രതികരിച്ചു.

പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുൻ നാവികസേന അഡ്മിറൽ ജനറൽ എൽ രാംദാസും വിമർശിച്ചു. ‘നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിർദ്ദേശിക്കുന്നത്. ഇത്തരം തത്വങ്ങളാണ് സേന കാലാകാലങ്ങളായി പിന്തുടരുന്നത്. നമ്മൾ രാജ്യത്തെയാണ് സേവിക്കുന്നത് അല്ലാതെ രാഷ്ട്രീയ ശക്തികളെയല്ല എന്ന ചട്ടം വളരെ വ്യക്തമാണ്. ഇന്ന് നമ്മൾ കേട്ടിട്ടുള്ള ഏതെങ്കിലും രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുക എന്നത് ശരിയായ രീതിയല്ല. അത് എത്ര ഉയർന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും. അത് ശരിയായ നടപടിയല്ല’, മുൻ നാവികസേന അഡ്മിറൽ ജനറൽ എൽ രാംദാസ് പറഞ്ഞു.