video
play-sharp-fill

ആരോഗ്യ കേന്ദ്രത്തിൽ അണലി ;  കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന മുറിയിലാണ് അണലിയെ കണ്ടെത്തിയത്

ആരോഗ്യ കേന്ദ്രത്തിൽ അണലി ; കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന മുറിയിലാണ് അണലിയെ കണ്ടെത്തിയത്

Spread the love

പാലക്കാട്‌ :   പെരുവമ്ബ് ആരോഗ്യ കേന്ദ്രത്തില്‍ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്. കുട്ടികള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന മുറിയില്‍ ഇന്നലെയാണ് അണലിയെ കണ്ടത്.

മുറി തുറക്കാനായി എത്തിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി ജീവനക്കാരനാണ് മൂലയില്‍ ചുരുണ്ട് കിടക്കുന്ന അണലി പാമ്ബിനെ കണ്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി.

മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനല്‍ വഴിയാണ് പാമ്ബ് അകത്തുകടന്നതെന്നാണ് നിഗമനം. ജനല്‍ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളില്‍ നിന്നും പാമ്ബിനെ പിടികൂടിയിരുന്നു. അഭിഭാഷകരാണ് അലമാരയില്‍ ഫയലുകള്‍ക്കിടയില്‍ പാമ്ബിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്ബിനെ പിടികൂടുകയായിരുന്നു. രണ്ട് മീറ്ററോളം നീളമുള്ള വർണ്ണ പാമ്ബിനെയാണ് കോടതി ഹാളില്‍ നിന്ന് പിടികൂടിയത്. വർണ്ണ പാമ്ബ്, പറക്കും പാമ്ബ് എന്നൊക്കെ അറിയപ്പെടുന്ന പാമ്ബിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.