play-sharp-fill
മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്; വിഎച്ച്പി ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും,ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയത് , ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പിയുടെ വിമർശനം

സ്വന്തം ലേഖിക

കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. വിഎച്ച് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനുമാണ് പ്രസ്താവനയിൽ കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമർശിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണ്ടി വന്നാൽ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടി ദുരൂഹമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.