വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Spread the love

 തിരുവനന്തപുരം:  വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി നല്‍കി. റിപ്പോർട്ടിന് മേല്‍ കോടതി ഉടൻ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച്‌ നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും മരണപ്പെട്ടത്.  അപകടത്തില്‍ അസ്വഭാവികതയില്ല എന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ഹർജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു.