play-sharp-fill
ചങ്ങനാശ്ശേരിയില്‍ എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്; പക്ഷികളെ വെടിവയ്ക്കാന്‍ വന്നതാണെന്ന് പ്രതികള്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ചങ്ങനാശ്ശേരിയില്‍ എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്; പക്ഷികളെ വെടിവയ്ക്കാന്‍ വന്നതാണെന്ന് പ്രതികള്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സ്വന്തം ലേഖകന്‍

ചങ്ങനാശേരി: എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കൂട്ടുകാര്‍ക്കൊപ്പം കളി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴാണ് പൊട്ടശേരി സ്വദേശിയായ കുട്ടിക്ക് വെടിയേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം സന്തോഷ് നഗര്‍ പാറയില്‍ അജേഷ് (26), തൃക്കൊടിത്താനം പൊട്ടശേരി തൈപ്പറമ്പില്‍ അന്‍സില്‍ (19) എന്നിവരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച തൃക്കൊടിത്താനം കടുത്താല്‍ പറമ്പ് ഭാഗത്തായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതു തോളിന് താഴെ നെഞ്ചിന്റെ വശത്ത് എയര്‍ഗണ്ണിലെ തിര തുളഞ്ഞു കയറി. വിദ്യാര്‍ഥി തന്നെയാണ് പെല്ലറ്റ് എടുത്തു കളഞ്ഞത്. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

തോക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രതികളെ തൃക്കൊടിത്താനം സിഐ എ അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. വിജനമായ പ്രദേശത്ത് പക്ഷികളെ വെടിവയ്ക്കാന്‍ വന്നതാണെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.