വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച ഏരിയ കമ്മറ്റിയംഗത്തെ സി പി എം സസ്പൻഡ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോകൾ അയച്ച  സി.പി.എം ഏര്യാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.  കോഴിക്കോട് പയ്യോളി സി.പി.എം ഏര്യാകമ്മറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് വീട്ടമ്മയ്ക്ക് അശ്ളീല വീഡിയോകള്‍ നിരന്തരം അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. പരാതി ലഭിച്ചതോടെ സുരേഷ് ബാബുവിനെ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ ഇതിനൊന്നും വില കൽപിക്കാതെ  ഇയാള്‍ വീണ്ടും  വീട്ടമ്മയ്ക്ക് വീഡിയോകളും ചിത്രങ്ങളും അയക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് വീട്ടമ്മ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ ഏര്യാ കമ്മിറ്റിവനിത ഉള്‍പ്പെടെ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നംഗ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ പരാതി സത്യമാണെന്ന് തെളിയുകയും സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഏര്യാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.