video
play-sharp-fill
ഭക്ഷണ ശാലയുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ചിക്കിംഗ് റസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

ഭക്ഷണ ശാലയുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ചിക്കിംഗ് റസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: റസ്റ്റോറന്റിന്റെ ടോയ്‌ലെറ്റിൽ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. പാലാരിവട്ടത്തെ ചിക്കിംഗ് റസ്റ്റോറന്റ് ജീവനക്കാരനായ പാലക്കാട് സ്വദേശി വേൽമുരുകനാണ് പൊലീസ് പിടിയിലായത്.

ദൃശ്യങ്ങൾ പകർത്തിയ ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടികൂടി. റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയാണ് ടോയ്‌ലെറ്റിൽ മൊബൈൽ ഫോൺ വീഡിയോ റെക്കോഡിംഗ് ഓണാക്കിയ നിലയിൽ കണ്ടത്. തുടർന്ന് ടോയ്‌ലെറ്റിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം കൊണ്ട് ടോയ്‌ലെറ്റിൽ നിന്ന് ഫോണെടുത്ത് വേൽമുരുകനും മറ്റൊരു ജീവനക്കാരനും മുറിയിൽ കയറി കതകടച്ചിരുന്നു. അൽപ്പസമയം കഴിഞ്ഞ് മുറിവിട്ടു പുറത്തിറങ്ങിയ രണ്ടുപേരും ആരോപണം നിഷേധിച്ചെങ്കിലും കുടുംബം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

മൊബൈലിൽ നിന്നും ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ദൃശ്യങ്ങൾ വീണ്ടെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ ആളുകളുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ പകർത്തിയിട്ടുണ്ടോയെന്ന് പരിശോധിയ്ക്കുമെന്നും പൊലീസ് അറിയിച്ചു.