video
play-sharp-fill
പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണിൽ പതിനാറുകാരൻ കമ്പി കുത്തിക്കയറ്റി ; സംഭവം കൊട്ടാരക്കരയിൽ

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണിൽ പതിനാറുകാരൻ കമ്പി കുത്തിക്കയറ്റി ; സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ

കൊല്ലം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് പതിനാറുകാരൻ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ കീഴിൽ ഉള്ള വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഡ്രൈവർ സന്തോഷ് വർഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരനാണ് കമ്പി കുത്തിക്കയറ്റിയത്.

അപകടത്തിൽ പരിക്കേറ്റ സന്തോഷ് വർഗ്ഗീസിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴ്‌ഴാച്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വാളകം ഇരണൂർ സ്വദേശിയായ പതിനാറുകാരനാണ് പൊലീസുകാരനെ പരിക്കേൽപ്പിച്ചത്. ഇയാൾ അയൽവാസിയായ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായുള്ള പരാതി അന്വേഷിക്കാനാണ് പൊലീസ് സംഘം വീട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികൾ കുളിയ്ക്കുന്ന സമയത്ത് ഒളിഞ്ഞുനോട്ടം ഉൾപ്പടെയായിരുന്നു ഇയാൾക്കെതിരെയുള്ള പരാതികൾ. എന്നാ. പൊലീസ് സംഘമെത്തിയപ്പോൾ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ് കണ്ട്ത്.ജനലിലെ കർട്ടൻ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പികൊണ്ട് സന്തോഷ് വർഗ്ഗീസിന്റെ കണ്ണിൽ കുത്തിയത്.

അപകടതത്തിൽ ആഴത്തിൽ മുറിവേറ്റ സന്തോഷിനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് പതിനാറുകാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.