
സ്വന്തം ലേഖകൻ
മലപ്പുറം: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിൽ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ വിരോധത്തിൽ പെൺകുട്ടിയുടെ ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
മലപ്പുറം പടിഞ്ഞാറ്റുമുറി ചെരപ്പറമ്പിൽ സുജിഷ്ണു (26) ആണ് പൊലീസ് പിടിയിലായത്. തുടക്കത്തിൽ പെൺകുട്ടിയെ മോർഫ് ചെയ്ത അശ്ലീല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം യുവതിയിൽ നിന്നും പല തവണകളിലായി യുവാവ് പണം തട്ടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം വച്ചാണ് യുവതിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയും പിന്നിട് അശ്ലീലമായി മോർഫ് ചെയ്ത യുവതിയുടെ ഫോട്ടോ മറ്റുള്ളവർക്ക് അയച്ചതായും പരാതിയുണ്ടെന്ന് താനൂർ സിഐ.പി.പ്രമോദ് പറഞ്ഞു.
കേസിൽ ഒളിവിലായിരുന്ന പ്രതിയെ താനൂർ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് യുവാവിനെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.