video
play-sharp-fill

ഭാര്യയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് എസ്.ഐ അറസ്റ്റിൽ ; സംഭവം കോട്ടയം മണിമലയിൽ

ഭാര്യയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് എസ്.ഐ അറസ്റ്റിൽ ; സംഭവം കോട്ടയം മണിമലയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച എസ്.ഐ അറസ്റ്റിൽ. മണിമല പുതുപ്പറമ്പിൽ ഷാജഹാനെയാണ് (48) പൊലീസ് പിടിയിലായത്. ഡൽഹി പൊലീസിലെ എസ്.ഐയാണ് ഇയാൾ.

ഭാര്യ നസീമയെ (46) യുമായുണ്ടായ വഴക്കിനെ തുടർന്ന് ഷാജഹാൻ ഇവരെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. ചുറ്റിക കൊണ്ട് പരിക്കേറ്റ നസീമയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നസീമ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നസീമ ജീവൻ നിലനിർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിച്ച ഷാജഹാനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഷാജഹാനെ ഡിസ്ചാർജ് ചെയ്തതോടെ മണിമല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മണിമല സി.ഐ സാജു ജോസ്, എസ്.ഐ ജെബി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.