പെണ്‍കുഞ്ഞുങ്ങള്‍ക്ക് എതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാന്‍ പൊലീസ്; ആദ്യ ശ്രമം ഇന്ന്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മുതൽ പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏര്‍പ്പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.