
കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിൻ്റെ ഫോണ്‍ പെണ്‍കുട്ടി തട്ടിപ്പറിച്ചു ; രക്ഷപ്പെട്ട യുവാവിന് പാരയായി കാമുകിയുടെ ഫോണ്‍ കോള്‍ : നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ യുവാവ് പൊലീസ് പിടിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കുളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. പെണ്‍കുട്ടി കുളിക്കുന്നതിനിടെയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തിരുവനന്തപുരം മണ്‍വിള കുളത്തൂര്‍ കിഴക്കന്‍കര മേലെ പുത്തന്‍വീട്ടില്‍ പ്രദീപാണ് (26) പിടിയിലായത്.
പാലിയോട് വള്ളിച്ചിറയിലെ ബന്ധുവീട്ടിലെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി മൊബൈല്‍ കയ്യോടെ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് മൊബൈലില്‍ കാമുകി വിളിച്ചതാണ് ആളെ തിരിച്ചറിയാനിടയാക്കിയത്.
തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക മുഖേന യുവാവ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും, വഴങ്ങാത്തതിനാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ബന്ധുവായ യുവതിയുമായി പാലിയോട് ജംഗ്ഷനില്‍ കാറില്‍ എത്തിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വച്ച് മാരായമുട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.