ഒന്നര വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; സംഭവം മംഗലാപുരത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മംഗലാപുരം : ഒന്നര വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. സംഭവത്തിൽ യുവതിയ്‌ക്കൊപ്പം കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരത്താണ് സംഭവം അരങ്ങേറിയത്.

ശാസ്തവട്ടം സ്വദേശി അശ്വതി (20), ബിമൽരാജു (34) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഒന്നരവയസ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് അശ്വതി, കാമുകനായ ബിമൽ രാജിനൊപ്പം പോയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷം മുൻപ് യുവതി മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയിരുന്നു. ശേഷമാണ് പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്നും മംഗലപുരം പൊലീസ് പറഞ്ഞു. അതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയത്.