അഞ്ചുരുളിയിൽ ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിന് യുവാക്കളുടെ ക്രൂര മർദ്ദനം; യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് പഞ്ഞിക്കിട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി:ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ.ഇടുക്കി അഞ്ചുരുളിയിലാണ് സംഭവം.പെരുമ്പാവൂരില്‍ നിന്നും വന്ന നാലംഗ കുടുംബത്തിന് നേരെയായിരുന്നു യുവാക്കളുടെ അക്രമം.

ഞായറാഴ്ച മക്കളുമായി വിനോദസഞ്ചാരത്തിനെത്തിയ പെരുമ്പാവൂര്‍ സ്വദേശി രാജിത്ത് രാജുവിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്.
വാഗമണ്‍ സന്ദര്‍ശിച്ച ശേഷം അഞ്ചുരുളി കാണാന്‍ എത്തിയതായിരുന്നു രാജിത്തും ഭാര്യ കവിതയും മക്കളും. ടണല്‍ ഭാഗത്തേക്ക് പോകുമ്പോൾ എതിരേ വന്ന യുവാക്കളുടെ സംഘം കവിതയോട് മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത രാജിത്തിനെ 15 പേര്‍ കൂടി മര്‍ദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജിത്തിനെ നിലത്ത് തള്ളിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ട് ഭാര്യ ഓടി വന്നപ്പോള്‍ ഭാര്യയേയും യുവാക്കള്‍ മര്‍ദ്ദിച്ചു. ബഹളം കേട്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ച സമീപത്തെ കടയുടമകളേയും മര്‍ദ്ദിച്ചതോടെ യുവാക്കളെ കക്കാട്ടുകടയില്‍ വെച്ച്‌ നാട്ടുകാര്‍ തടഞ്ഞ് പഞ്ഞിക്കിട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ
നാട്ടുകാര്‍ തന്നെ പിടിച്ച് പോലീസിന് കൈമാറി.

വണ്ടന്‍മേട് മാലിക്കാരായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.