video
play-sharp-fill
സിനിമ സ്വപ്‌നം കാണുന്ന യുവതീ-യുവാക്കൾക്ക് അവസരവുമായി സംവിധായകൻ വിനയൻ: സെലക്ട് ചെയ്യുന്നവരെ വിനയൻ നേരിട്ടു വിളിക്കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ്

സിനിമ സ്വപ്‌നം കാണുന്ന യുവതീ-യുവാക്കൾക്ക് അവസരവുമായി സംവിധായകൻ വിനയൻ: സെലക്ട് ചെയ്യുന്നവരെ വിനയൻ നേരിട്ടു വിളിക്കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ്

 

സ്വന്തം ലേഖകൻ

കോട്ടയം: സിനിമ സ്വപ്‌നം കാണുന്ന യുവതീ യുവാക്കൾക്ക് അവസരം നൽകാൻ ഒരുങ്ങി സംവിധായകൻ വിനയൻ. സാധാരണ കൂടുതലും നടി നടൻമാർക്ക് വേണ്ടിയാണ് പരസ്യങ്ങൾ കൂടുതലും സംവിധായകർ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ വിനയൻ അതിനു വിപരീതമായി സഹസംവിധായകൾക്കു വേണ്ടിയാണ് ഒഫിഷ്വൽ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്.
. അവർക്കു വേണ്ട യോഗ്യതകളും പറയുന്നുണ്ട് . യോഗ്യതകൾ ഉള്ളവർ എന്നു കണ്ടെത്തുന്നവരെ വിനയൻ നേരിട്ടു വിളിക്കും എന്നും പറയുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…………..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിൽ സഹസംവിധായകരായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള മൂന്നു യുവതീ യുവാക്കളെ അടുത്ത സിനിമയിലേക്ക് തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നു. സിനിമയേ ഗൗരവത്തോടെ കാണുകയും മലയാളം ടൈപ്പിംഗ് പരിചയവും, നല്ല കൈയ്യക്ഷരവുമുള്ളവരും ഈ പേജിലേക്ക് ബയോഡേറ്റയും,ടെലിഫോൺ നമ്പറും സഹിതം വിവരങ്ങൾ മെസ്സേജ് ചെയ്യണം. യോഗ്യതയുള്ളവർ എന്നു തോന്നുന്നവരെ നേരിട്ടു വിളിച്ചു സംസാരിക്കുന്നതാണ്.