
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന് കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥന്റെ പേര് വിനു വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തം.
നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ്. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും. അതായത് ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം. വെറുതെ പറയുന്നതല്ല. ഇത് പറയുമ്‌ബോള്‍ പോലും പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. ഇ.ഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്ന് മാത്രമെ എനിക്ക് പറയാന്‍ കഴിയൂ. കൂടുതല്‍ സ്മാര്‍ട്ടാകേണ്ട പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ-ഇതായിരുന്നു വേണുവിന്റെ വെളിപ്പെടുത്തല്‍.
അതിനിടെ കൊടകരയിലെ കള്ളപ്പണകേസ് അന്വേഷിക്കാന്‍ നിയമപരമായി കഴിയില്ലെന്ന നിലപാടിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോഴും. എല്ലാ പണം ഇടപാടുകളിലും ഇടപെടാന്‍ ഇ. ഡി.ക്ക് പറ്റില്ല. ഈ കേസില്‍ പ്രഥമദൃഷ്ട്യാ വരുന്ന വിവരം അനുസരിച്ച്, ഇത് കര്‍ണാടകത്തില്‍ നിന്നും ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് (ബിജെപിക്ക് എന്ന് പറയപ്പെടുന്നു) അവരുടെ ഇലക്ഷന് ഉപയോഗിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണം എന്നാണ് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കിട്ടിയ വിവരം.
കുഴല്‍പ്പണം ഇടപാട് ഇ.ഡി അന്വേഷിക്കണം എങ്കില്‍, അത് നമ്മുടെ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന പണം ആവണം. ഇ.ഡി. അന്വേഷിക്കണം എങ്കില്‍ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും തരത്തില്‍ ഈ പണമിടപാടിന് ബന്ധം വരണം. അങ്ങനെയുള്ളതാണ് ഇ.ഡി.യുടെ പരിധിയില്‍ വരുന്ന കുഴല്‍പ്പണം. അല്ലെങ്കില്‍ ഹവാല. അത് അന്വേഷിക്കാന്‍ മാത്രമേ ഈ.ഡി.ക്ക് നിയമപരമായി കഴിയൂ.
കണക്കില്‍പ്പെടാത്ത പണം, ഇന്‍കം ടാക്സിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ട് ഇ.ഡി.ക്ക് അതു അന്വേഷിക്കാന്‍ വകുപ്പില്ല. മാധ്യമങ്ങളിലൂടെ ഒരു അഭിപ്രായം വന്നാല്‍ അതനുസരിച്ച് അന്വേഷിക്കുന്ന ഒരു രീതി ഇല്ല. ചെറിയ യൂണിറ്റ് ആണ് ഇ.ഡി.ക്ക് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും 2 ഓഫീസുകള്‍ മാത്രം. വളരെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഇവിടെയുള്ളൂ.