video
play-sharp-fill
വിന്റേജ് വാഹന പ്രേമികള്‍ ആശങ്കയില്‍; കേരളത്തില്‍ സ്‌ക്രാപ് പോളിസി നടപ്പാക്കിയാല്‍ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയും

വിന്റേജ് വാഹന പ്രേമികള്‍ ആശങ്കയില്‍; കേരളത്തില്‍ സ്‌ക്രാപ് പോളിസി നടപ്പാക്കിയാല്‍ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനം ഇരുചക്ര വാഹനങ്ങളും 30 ശതമാനം കാറുകളുമാണ്. ഇരുപത് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാല്‍ കേരളത്തിലെ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയേണ്ടി വരും.

20 വര്‍ഷത്തിന് ശേഷവും കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങള്‍ പോലെയാക്കി കൊണ്ടു നടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങള്‍. വരാനിരിക്കുന്ന സ്‌ക്രാപ്പ് പോളിസി, സാരമായി ബാധിക്കാന്‍ പോകുന്നത് വിന്റേജ് വാഹനങ്ങളെയാണ്. കേരളത്തില്‍ രണ്ടേകാല്‍ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലും സ്‌ക്രാപ്പ് പോളിസി നടപ്പാക്കിയാല്‍ വിന്റേജ് വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകും. ഈ ഏപ്രിലില്‍ രാജ്യത്ത് അവതരിപ്പിക്കുന്ന സ്‌ക്രാപ്പ് പോളിസി 2022 ഏപ്രിലില്‍ നിലവില്‍ വരും എന്നാണ് സൂചന.

രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്.
നിലവില്‍ കേരളത്തില്‍ 1,41,84,184 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന നിലയിലാണ് കേരളത്തിലെ വാഹനങ്ങളുടെ തോത്. സ്‌ക്രാപ്പ് പോളിസി നിയമം നടപ്പാക്കിയാല്‍ ഏറ്റവും വലിയ വാഹന വിപണിയായി കേരളം മാറും.

സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാല്‍ പൊളിച്ചടുക്കല്‍ നയം ഏറ്റവും ബാധിക്കുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുള്‍െപ്പടെയുള്ള നാല് ചക്രവാഹനങ്ങളാണ് 22 ശതമാനം. അഞ്ച് ശതമാനം വീതം ഓട്ടോറിക്ഷയും, ചരക്ക് വാഹനങ്ങളും. ഒരു ശതമാനം മാത്രമാണ് ബസ് ഉള്‍പ്പെടുന്നത്.