`വിനോദിനി മോള്‍ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി’; ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി വിനോദിനിയുടെ അമ്മ

Spread the love

പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ അമ്മ.

video
play-sharp-fill

മന്ത്രി വീണ ജോർജിൻ്റെയും മകള്‍ വിനോദിനിയുടേയും ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് വിമർശനം. `വിനോദിനി മോള്‍ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി’ എന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

വിനോദിനിയുടെ അമ്മ പ്രസീത വാട്സ്‌അപ്പ് സ്റ്റാറ്റസിലൂടെയാണ് ആരോഗ്യമന്ത്രിയെ വിമർശിച്ചിരിക്കുന്നത്. മന്ത്രിയുടെ കൈയിലെ മുറിവിൻ്റെ ഫോട്ടോയും മന്ത്രിയുടെ അനാസ്ഥമൂലം കൈമുറിച്ചു മാറ്റിയ വിനോദിനിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 30നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു.