വിനോദ യാത്രക്കിടെ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച്‌ വന്‍ അപകടം; 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Spread the love

 

 

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച്‌ വൻ അപകടം.20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.

 

 

 

കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.