video
play-sharp-fill

ഇ-കൊമേഴ്‌സ് മേഖലയിൽ പരിശീലനം നേടുന്നതിനും പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും സുവർണാവസരവുമായി വിജ്ഞാന പത്തനംതിട്ട; 100% ജോലി ഉറപ്പ് നൽകുന്ന “ഇ-കൊമേഴ്സ് ട്രെയിനിംഗിന്റെ” ബാച്ച് ഉടൻ ആരംഭിക്കുന്നു; യോ​ഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം സമർപ്പിച്ച് മാർച്ച് 15ന് നടക്കുന്ന ഓറിയന്റേഷൻ പരിശീലനത്തിൽ പങ്കെടുക്കാം

Spread the love

പത്തനംതിട്ട: ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഇ-കൊമേഴ്‌സ് മേഖല. ഈ മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും വിജ്ഞാന പത്തനംതിട്ട അവസരം ഒരുക്കുന്നു.

100% ജോലി ഉറപ്പ് നൽകുന്ന “ഇ-കൊമേഴ്സ് ട്രെയിനിംഗിന്റെ” ബാച്ച് ഉടൻ ആരംഭിക്കുന്ന കാര്യം അറിയിച്ചുകൊള്ളട്ടെ. പ്രസ്‌തുത ബാച്ചിലേക്ക് കുറച്ച് സീറ്റുകൾ ഒഴിവുണ്ട്. ബിസിഎ, എംസിഎ, ബിഎസ് സി, എം എസ് സി (കമ്പ്യൂട്ടർ സയൻസ്സ്), ബിടെക്, എംടെക് (കമ്പ്യൂട്ടർ സയൻസ്സ്), എംബിഎ എന്നീ യോഗ്യതയുള്ള, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം സമർപ്പിച്ച് 2025 മാർച്ച് 15 ന് രാവിലെ 10.30ന് അടൂർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഹാളിൽ വെച്ച് നടക്കുന്ന ഓറിയന്റേഷൻ പരിശീലനത്തിൽ പങ്കെടുക്കാം.

അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നടത്തുന്ന പരിശീലനത്തിൽ അവരെ കൂടാതെ, മേൽപ്പറഞ്ഞ യോ​ഗ്യതയും താൽപര്യവും ഉള്ളവർക്കും പങ്കെടുക്കാം.

​ഗൂ​ഗിൾ ഫോം ലിങ്ക്:- https://forms.gle/1XP8mcRqEf9g4Rf

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപെടുക. തിരുവല്ല (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്സ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്സ്)-8714699495, കോന്നി (സിവിൽ സ്റ്റേഷൻ) 8714699496, റാന്നി ( റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്സ്)- 8714699498.