
പത്തനംതിട്ട: അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നൽകുക എന്ന പദ്ധതി പത്തിനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പാക്കി വരികയാണ്. പൊതുജന പങ്കാളിത്തത്തോടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും നടന്നു വരുന്ന വിജ്ഞാന പത്തിനംതിട്ട എന്ന ഈ പദ്ധതിയുടെ അതേ മാതൃകയിലാണ് വിജ്ഞാന കേരളം പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 11-)മത്തെ ജോബ് ഫെയര്‍ 2025 ഫെബ്രുവരി 1 ശനിയാഴ്ച
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് സംഘടിപ്പിക്കുന്നു. വിജ്ഞാന പത്തിനംതിട്ടയുടെ നേതൃത്വത്തില്‍ അടൂരില്‍വച്ച് നടക്കുന്ന ആദ്യത്തെ ജോബ് ഫെയറാണിത്.
ജില്ലയിലെ മുഴുവന്‍ തൊഴിലന്വേഷകരേയും പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യിക്കുകയും, ഈ ജോബ്
ഫെയറില്‍ പങ്കെടുപ്പിക്കുന്നതിനും മുഴുവന്‍ ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തികരുടേയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തുൾപ്പെടെയുള്ള സന്നദ്ധ സംഘടകളുടേയും പിന്തുണ ഉറപ്പാക്കുന്നതിനും ജോബ് ഫെയര്‍ വിജയിപ്പിക്കുന്നതിനും വേണ്ടി ഇന്ന് അടൂര്‍ ബിആര്‍സി ഹാളിൽ വച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വി എസ് ചിന്ദ്രശേഖര പിള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയും, മൈഗ്രേഷന്‍ കോണ്‍ക്ലേവ് വൈസ് ചെയർമാനുമായ ശ്രീ. ഹർഷകുമാര്‍ പി ബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലയിലെ വിവിധി ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചയത്ത് പ്രസിഡിന്റുമാര്‍, മറ്റ് ജനപ്രതിധികള്‍, പൊതുപ്രവിര്‍ത്തകര്‍, വിര്‍ഗ്ഗ-ബഹുജന-സര്‍വിസ്സ് സംഘടനകളുടേയും, സന്നദ്ധ സംഘടനകളുടേയും പ്രതനിധികള്‍ എന്നവര്‍ പങ്കെടുത്തു.
ജോബ് ഫെയര്‍ വിജയിപ്പിക്കുന്നതിനു വേണ്ടി ചിറ്റയം ഗോപകുമാര്‍ (ഡെപ്യൂട്ടി സ്പീക്കര്‍) എ. പത്മകുമാര്‍ (മുൻ എംഎല്‍എ) ചെയര്‍മാന്‍, പിഎംയു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായും, ഹർഷകുമാര്‍ പി ബി (സെക്രട്ടറി), വി എസ് ചിന്ദ്രശേഖര പിള്ള പഠന ഗവേഷണ കേന്ദ്രം & മൈഗ്രേഷന്‍ കോണ്‍ക്ലേവ് ചെയർമാനുമായുള്ള 101 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.