video
play-sharp-fill

അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ മാല മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: ഇന്ന് നടന്ന അന്തിമവാദത്തിൽ 96 സാക്ഷികളെ കോടതി വിസ്തരിച്ചു; കേസിൽ വിധി ഏപ്രിൽ 10ന്

അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ മാല മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: ഇന്ന് നടന്ന അന്തിമവാദത്തിൽ 96 സാക്ഷികളെ കോടതി വിസ്തരിച്ചു; കേസിൽ വിധി ഏപ്രിൽ 10ന്

Spread the love

തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്. അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം നടത്തിയത്. തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനിതയെ കൊലപ്പെടുത്തിയത്.

2022 ഫെബ്രുവരി ആറിന് പകലാണ് വിനീതയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്ന് അന്തിമ വാദം നടന്നു. 96 സാക്ഷികളെ കോടതി വിസ്തരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group