മീശ വടിച്ച് മീശക്കാരന്റെ പുതിയ വീഡിയോ;പീഡനവീരനല്ല, ഒത്തുതീർപ്പായാലും വിവാഹമായാലും ജനങ്ങൾക്ക് മനസിലാവും; മീശ ഒരു ഹരമാണ്; ജാമ്യത്തിലറിങ്ങിയ ശേഷം ഒരു ചായ കുടിക്കാൻ പോലും കഴിയുന്നില്ലെന്ന് ബലാത്സംഗക്കേസിൽ അറസ്റ്റിലായ വിനീത് വിജയനെന്ന മീശക്കാരന്റെ പരിവേദനം…
താൻ ആരെയും പീഡിപ്പിച്ചില്ലെന്നും പ്രചരിക്കുന്ന കഥകളെല്ലാം അസത്യമാണെന്നും ബലാത്സംഗക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ളൂവൻസർ വിനീത് വിജയൻ. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പുറത്ത് വിട്ട വീഡിയോയിലാണ് വിശദീകരണം. യൂട്യൂബ് ചാനലിലൂടെയാണ് മീശ വടിച്ച് പുതിയ ലുക്കിൽ വിനീത് എത്തിയത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പലരും പീഡനവീരനല്ലേ എന്ന് സംശയിക്കുന്ന സ്ഥിതിയാണുള്ളത്. ഒരു ചായ പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പലരും തന്നെ വെച്ച് ട്രോൾ ചെയ്ത് പണമുണ്ടാക്കിയെന്നും മാനസികമായി ഏറെ തളർന്നെന്നും വിനീത് പറയുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം മീശക്കാരൻ പിന്നെയും പെൺകുട്ടികളെ വീഴ്ത്താനായി ഇറങ്ങിയെന്നാണ് പലരും പറയുന്നത്. എന്നാൽ കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ സമയം ലഭിക്കാറുണ്ടെന്ന് വിനീത് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനീത് വിവാഹിതനായി എന്ന വാർത്ത വരെ ജനങ്ങൾ കേൾക്കും ഇപ്പോൾ കാണുന്നതു പോലെയല്ല, പഴയ മീശക്കാരന്റെ രൂപത്തിൽ തന്നെ നിങ്ങളുടെ മുന്നിൽ നിൽക്കുമെന്നും നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും വിനീത് പറഞ്ഞു. ‘ഒത്തുതീർപ്പായാലും വിവാഹമായാലും നിങ്ങൾക്ക് മനസ്സിലാവുമെന്നും വിനീത് വീഡിയോയിൽ പറയുന്നു.